അനുബന്ധ വാര്ത്തകള്
- കൊവിഡ് പടരുമെന്ന് ഭയം, രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പാലം പൊളിച്ചുനീക്കി
- പാംഗോങ്ങിൽ കൂടുതൽ ഇടങ്ങളിൽ സൈന്യത്തെ വിന്യസിച്ച് ചൈന, പ്രദേശത്ത് ഹെലിപാഡുകൾ നിർമ്മിയ്ക്കുന്നു
- ഇന്ധന വില വർധന 21 ആം ദിവസം, പെട്രോൾ വില 83 രൂപയിലേക്ക്
- സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു, ഇന്ന് രണ്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
- ശക്തി പ്രകടിപ്പിച്ച് ഇന്ത്യയും, യുദ്ധവിമാനങ്ങളും ടാങ്കുകളും അണിനിരത്തി ലഡാക്കിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം
കടലിലും സേന സുസജ്ജമെന്ന് മുന്നറിയിപ്പ്, ഇന്തോ പസഫിക് സമുദ്രത്തിൽ ഇന്ത്യ-ജപ്പാൻ സംയുക്ത സൈനിക അഭ്യാസം
അതിർത്തി സംഘർഷത്തിൽ സൈനിക നയന്തത്ര തലങ്ങളിൽ ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങൾക്ക് പുറമേ. ഇന്തോ പസഫിക് സമുദ്രത്തിൽ ഇന്ത്യ-ജപ്പാൻ നാവിക സേനകൾ സംയുക്ത സൈനിക അഭ്യാസം നടത്തി. യുദ്ധക്കപ്പലുകളായ റാണ, കുലീഷ് എന്നീ കപ്പാലുകളാണ് സൈനിക അഭ്യാസത്തിൽ പങ്കെടുത്തത്.
പ്രദേശത്ത് നിരീക്ഷണത്തിനായി കൂടുതൽ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. ജപ്പാനുമായും ചൈനയ്ക്ക് അതിർത്തി തർക്കമുണ്ട് എന്നതിനാൽ ഇരു രാജ്യങ്ങളും ചേർന്നുള്ള സൈനിക അഭ്യാസം ചൈനയ്ക്ക് മുന്നറിയിപ്പ് തന്നെയാണ്. ഇന്ത്യ-ജാപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ ജൂലൈ ഒന്നുമുതൽ അഞ്ച് വരെ ദക്ഷിണ ചൈന കടലിന് സമീപത്തെ സിഷ ദ്വീപിൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ അമേരിക്കയുടെ മൂന്ന് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് സമുദ്രത്തിൽ പട്രോളിങ് നടത്തുന്നുണ്ട്. ഓരോ കപ്പലുകളിലും അറുപതോളം യുദ്ധ വിമാനങ്ങളാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇന്ത്യൻ അതിർത്തിയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ചൈന സംഘർഷം സൃഷ്ടിയ്ക്കുന്ന പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളെ സഹായിയ്ക്കാൻ അമേരിക്ക സൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാകിയിരുന്നു.