വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 27 ജൂണ്‍ 2020 (11:37 IST)
താനൂർ: കൊവിഡ് തങ്ങളുടെ പ്രദേശത്തേയ്ക്കും വ്യാപിയ്ക്കും എന്ന ഭായത്തിൽ രണ്ട് ഗ്രാമങ്ങൾക്കിടയിലെ താൽക്കാലിക പാലം പൊളിച്ചുനീക്കി. താനൂർ നഗരസഭയിലെ ചീരാൻ കടപ്പുറത്തെയും താനാളൂർ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുങ്ങലിനെയും ബന്ധിപ്പിയ്ക്കുന്ന മുളപ്പാലമാണ് പൊളിച്ചുനീക്കിയത്. കണ്ടെയ്‌ന്മെന്റ് സൊണായി പ്രഖ്യാപിച്ച ചീരാൻ കടപ്പുറം ഭാഗത്തെ ആളുകൾ കടക്കാതിരിയ്ക്കാനാണ് പാലം പൊളിച്ചുനീക്കയത്.
സംഭവം പ്രാദേശികമായി വാലിയ വിവദമായി മാറി. നഗരസഭയോട് ആലോചിയ്ക്കാതെയാണ് പാലം പൊളിച്ചുനീക്കിയത് എന്നും. കുണ്ടുങ്ങൽ വാർഡിലെ സിപിഎം അംഗം കാദർകുട്ടിയുടെ നേതൃത്വത്തിലാണ് പാലം പൊളിച്ചത് എന്നും താനൂർ നഗരസഭാധ്യക്ഷ സികെ സുബൈദ ആരോപിച്ചു. എന്നാൽ പാലം താൽക്കാലികമായി അടയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് കാദർകുട്ടി പറയുന്നത്.