സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു, ഇന്ന് രണ്ട് ജില്ലകളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 27 ജൂണ്‍ 2020 (12:16 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിയ്കുന്നു, കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷനകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തോഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിയ്ക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
കണ്ണൂർ കാസർഗോഡ് ജില്ലകൾക്ക് പുറമേ കോഴിക്കോട് വയനാട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും, തിങ്ക:ളാഴ്ച മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മാഴ പെയ്യുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :