തമിഴ്‌നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 3940പേര്‍ക്ക്; മരണം 54

ശ്രീനു എസ്| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (07:19 IST)
തമിഴ്‌നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 3940പേര്‍ക്ക്. കൂടാതെ 54 പേര്‍ക്ക് ജീവനും നഷ്ടമായി. ചെന്നൈയില്‍ മാത്രം 1992പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 82275 ആയി. കൊവിഡ് മൂലം സംസ്ഥാനത്ത് ആകെ ജീവന്‍ നഷ്ടമായവരുടെ എണ്ണം 1079 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 179 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതില്‍ 11പേര്‍ കേരളത്തില്‍ നിന്നെത്തിയവരാണ്. 35656 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :