ഇന്ധന വില വർധന 21 ആം ദിവസം, പെട്രോൾ വില 83 രൂപയിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 27 ജൂണ്‍ 2020 (10:37 IST)
തുടർച്ചയായ 21 ആം ദിവസവും മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 24 ദിവസം കൊണ്ട് 10 രൂപ 45 പൈസയാണ് ഡിസലിന് വർധിഒപിച്ചത്. 9 രൂപ 17 പൈസ പെട്രൊളിനും വർധിപ്പിച്ചു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82 രൂപ 10 പൈസയായി ഉയർന്നു. 77 രുപ 58 പൈസയാണ് ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോൾ വില 80 രൂപ 39 പൈസയായി. ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലായേക്കാൾ കൂടുതലാണ്. 80 രൂപ 40 പൈസയാണ് ഡൽഹിയിൽ ഒരു ലിറ്റർ ഡിസലിന് വില. 80 രൂപ 38 പൈസയാണ് പെട്രോളിന് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :