അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരെ കൂടി നിയോഗിക്കാന്‍ ഉത്തരവായി; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കും
- മാരുതി സുസൂക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം 'എക്സ്എൽ5', 2021ൽ വിപണിയിലേയ്ക്ക്
- രാഷ്ട്രീയ പരസ്യങ്ങളെ തടയാനൊരുങ്ങി ഫേസ്ബുക്ക്
- 98 രൂപയ്ക്ക് 12 ജിബി ഡേറ്റ, വമ്പൻ പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് വോഡഫോൺ
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല
ചൈനക്കെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ചൈനക്കെതിരെ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈനയില്‍ അംബാസിഡറുമായിരുന്ന ശിവശങ്കര്‍ മേനോന്. ഇനി ഒരിക്കലും ഇന്ത്യ-ചൈന ബന്ധം പഴയതുപോലെയാകില്ലെന്നും ചൈന 1993ലെ കരാര്‍ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടന്നുകയറ്റം നടത്തിയ ശേഷം വിമര്‍ഷനം ഉണ്ടാകുമ്പോള്‍ ഒരു ചുവടുമാത്രം പിന്നോട്ട് വയ്ക്കുക എന്നത് ചൈനയുടെ സ്വഭാവമാണ്. വര്‍ഷങ്ങളായി ഇന്ത്യ പട്രോളിങ് നടത്തിവന്നിരുന്ന സ്ഥലത്താണ് ചൈന ഇപ്പോള്‍ നില്‍ക്കുന്നത്. സൗത്ത് ചൈനാക്കടലിലും ചൈന ഇത്തരം തന്ത്രമാണ് പ്രയോഗിക്കുന്നത്. ചൈനയിലെ ഉന്നത നേതൃത്വം അറിയാതെ ഒരിക്കലും 20 ഇന്ത്യന്‍ സൈനികര്‍ പ്രാകൃതമായ രീതിയില്‍ കൊല്ലപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.