1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Military strikes irans strategic locations, ports Hormuz strait conflict

പറഞ്ഞത് പോലെ ചെയ്ത് ട്രംപ് , ഇറാനിലെ പ്രധാനനഗരങ്ങളിൽ സ്ഫോടനങ്ങൾ, മേഖലയിൽ വീണ്ടും അശാന്തി

ഇറാനെ നിലയ്ക്ക് നിര്‍ത്താന്‍ സൈനികനീക്കം അത്യാവശ്യമായിരുന്നുവെന്നാണ് യുഎസിന്റെ വാദം.

Iran - USA
ഇറാനിലെ വിവിധ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കടുത്ത അക്രമണം അഴിച്ചുവിട്ട് അമേരിക്ക. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ശക്തമായ സൈനികനടപടി അമേരിക്ക ഇറാനെതിരെ സ്വീകരിച്ചത്. യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഇന്നലെ ബഹ്‌റൈനിലടക്കമുള്ള യുഎസ് ബേസുകള്‍ക്കെതിരെ അക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി വ്യാഴാഴ്ച രാത്രി ഇറാന് നേരെ കടുത്ത ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നടപടി.
 
ലവാന്‍ ഐലന്‍ഡ്, ചബഹാര്‍, സിരിക് ഐലാന്‍ഡ്, സിരിക് , പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സംഘര്‍ഷം പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറില്ലെന്ന പ്രതീക്ഷയാണ് യുഎസ് പ്രസിഡന്റ് പങ്കുവെയ്ക്കുന്നത്. ഇറാനെ നിലയ്ക്ക് നിര്‍ത്താന്‍ സൈനികനീക്കം അത്യാവശ്യമായിരുന്നുവെന്നാണ് യുഎസിന്റെ വാദം.
 
 അതേസമയം ഇറാനുമായുള്ള സംഘര്‍ഷം വളരെ വേഗം അവസാനിക്കുമെന്ന പ്രത്യാശയും ട്രംപ് പങ്കുവെച്ചു. ഗള്‍ഫിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതോടെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.ALSO READ: ഗ്രീന്‍ലാന്‍ഡ് നിയന്ത്രിക്കേണ്ടത് ഡെന്‍മാര്‍ക്കല്ല, അമേരിക്കയാണ്: നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ്
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക