ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ; മമത മന്ത്രിസഭയെ പുറത്താക്കി ഉത്തരവിറക്കി ഗവര്‍ണര്‍
ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍. മമത മന്ത്രിസഭയെ പുറത്താക്കി ഉത്തരവിറക്കി. മമതാ ബാനര്‍ജി രാജിവെക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഗവര്‍ണര്‍ മന്ത്രിസഭയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. മമത തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മമതാബാനര്‍ജി തയ്യാറായിരുന്നില്ല. രാഷ്ട്രപതി ഭരണം വരുന്നതോടെ കാവല്‍ മുഖ്യമന്ത്രി പദവിയും ഇല്ലാതാകും. ബംഗാളില്‍ ഫലം വന്നു മൂന്നാം ദിവസവും സ്ഥാനം ഒഴിയാന്‍ മമതാ തയ്യാറാകാത്തത് വലിയ വിവാദമായിരുന്നു. ജനവിധി അട്ടിമറിച്ചെന്ന് ആരോപണം ഉന്നയിച്ചാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തത്.