വിജയ് സത്യപ്രതിജ്ഞയ്ക്കു ഒരുങ്ങുന്നു; പിന്തുണ അറിയിച്ച് കോൺഗ്രസ്
നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ സഖ്യം തമിഴ്‌നാട്ടിൽ അധികാരത്തിലേക്ക്. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം വിജയ് ഉറപ്പിച്ചതായാണ് റിപ്പോർട്ട്. ബിജെപി സഖ്യം ഉപേക്ഷിച്ചു വന്നാൽ അണ്ണാ ഡിഎംകെയുമായി സഖ്യം രൂപീകരിക്കാൻ തയ്യാറെന്ന് ടിവികെ അറിയിച്ചു.
ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ് നേരത്തെ തന്നെ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അഞ്ച് എംഎൽഎമാരാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിനുള്ളത്. കോൺഗ്രസ് അനീതി കാണിച്ചെന്നാണ് ഡിഎംകെയുടെ വിമർശനം. ഇന്ത്യ സഖ്യത്തിൽ നിന്ന് ഡിഎംകെ ഒഴിയും.