സർക്കാർ രൂപവത്കരിക്കാൻ വിജയെ അനുവദിക്കണം, ഗവർണറോട് ആവശ്യപ്പെട്ട് ഇടതുപക്ഷം, പിന്തുണ പ്രഖ്യാപിച്ചേക്കും
108 എംഎല്‍എമാരുള്ള ടിവികെയ്ക്ക് നിലവില്‍ 5 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയാണുള്ളത്. ഇത് കേവലഭൂരിപക്ഷമായ 118ല്‍ എത്തില്ല എന്ന സാഹചര്യത്തിലാണ് ടിവികെ ഇടതുപാര്‍ട്ടികളെയും വിസികെയെയും സമീപിച്ചത്.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വിജയുടെ ടിവികെയെ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് സിപിഎമ്മും സിപിഐയും. ഇരുപാര്‍ട്ടികളും വിജയെ പിന്തുണയ്ക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രസ്താവന. തിരെഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ പശ്ചാത്തലത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ വിജയെ ഉടന്‍ ക്ഷണിക്കണമെന്നും ജനവിധി മാനിക്കാതെ ഗവര്‍ണര്‍ പക്രിയ വൈകിപ്പിക്കരുതെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ടിവികെ സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണ തേടി സിപിഐ, സിപിഎം, വിസികെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കിയിരുന്നു.ഇതിന് പിന്നാലെ 3 പാര്‍ട്ടികളും യോഗം ചേരുകയും ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ടിവികെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ക്ക് അവരുടെ തീരുമാനമെടുക്കാമെന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച തീരുമാനമെടുക്കാനായി സിപിഐ വെള്ളിയാഴ്ച അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സിപിഎം, സിപിഐ, വിസികെ പാര്‍ട്ടികള്‍ക്ക് 2 ഈതം സീറ്റുകളാണുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
108 എംഎല്‍എമാരുള്ള ടിവികെയ്ക്ക് നിലവില്‍ 5 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയാണുള്ളത്. ഇത് കേവലഭൂരിപക്ഷമായ 118ല്‍ എത്തില്ല എന്ന സാഹചര്യത്തിലാണ് ടിവികെ ഇടതുപാര്‍ട്ടികളെയും വിസികെയെയും സമീപിച്ചത്. നേരത്തെ 2 തവണ സര്‍ക്കാര്‍ രൂപീകരിക്കാനായി വിജയ് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയെ തിരിച്ചയച്ചിരുന്നു.