1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vijay Cannot form Government in Tamil Nadu

Vijay: സത്യപ്രതിജ്ഞ ഉടനില്ല, കേവല ഭൂരിപക്ഷം ഉറപ്പിക്കാതെ വിജയ്; തമിഴ്‌നാട്ടിൽ ട്വിസ്റ്റ് !

118 പേരുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് നൽകിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുവദിക്കൂവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാടെടുത്തു

Vijay (TVK)
Vijay (TVK)

Vijay: സർക്കാർ രൂപീകരിക്കാൻ തിടുക്കപ്പെട്ട നീക്കങ്ങൾ നടത്തിയിരുന്ന വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് തിരിച്ചടി. കേവല ഭൂരിപക്ഷത്തിനു ആവശ്യമായ 118 എംഎൽഎമാരെ തികയ്ക്കാൻ ടിവികെയ്ക്കു സാധിച്ചിട്ടില്ല. 
 
118 പേരുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് നൽകിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുവദിക്കൂവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാടെടുത്തു. മേയ് ഏഴിന് (ഇന്ന്) സത്യപ്രതിജ്ഞ നടത്താനായിരുന്നു ടിവികെയുടെ ആലോചന. 
 
107 എംഎൽഎമാരാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു ആവശ്യമായ 118 ൽ നിന്ന് 11 എംഎൽഎമാർ കുറവ്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ പിന്തുണച്ചാൽ പോലും ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിൽ എത്താൻ സാധിക്കില്ല. 
 
മറുവശത്ത് 74 എംഎൽഎമാരുടെ പിന്തുണയുള്ള ഡിഎംകെ സഖ്യവും അണ്ണാ ഡിഎംകെയും (52 സീറ്റുകൾ) ടിവികെയ്‌ക്കെതിരെ ഒന്നിച്ചു നിന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അങ്ങനെ ദ്രാവിഡ പാർട്ടികൾ ഒന്നിച്ചാൽ ടിവികെയ്ക്ക് സർക്കാർ രൂപീകരണം സാധ്യമാകില്ല. 
About Writer
WEBDUNIA
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തൽ: സംസ്ഥാന സെക്രട്ടറിയേറ്റ് രാത്രി 10.30 വരെ നീണ്ടു, നേതാക്കൾ ജനങ്ങളിലേക്ക്