1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ayodhya ram mandir donation theft new details unfolds

അയോദ്ധ്യയിലെ കവർച്ചപണം ഒളിപ്പിച്ചത് ശുചിമുറികളിൽ, ചെറിയ തുകകളായി പുറത്ത് കടത്തി?

ayodhya ram mandir
അയോദ്ധ്യ ക്ഷേത്രത്തിലെ വന്‍ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കവര്‍ച്ചയില്‍ ലഭിച്ച പണം ആദ്യം  ക്ഷേത്രത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചശേഷം, സംശയം തോന്നാതിരിക്കാന്‍ ചെറിയ തുകകളായി വിവിധയിടങ്ങളിലേക്ക് കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകളുടെ പരിമിതികള്‍ മുതലെടുത്തും ട്രസ്റ്റിലെ ഉന്നതരുമായുള്ള അടുപ്പം ഉപയോഗിച്ചുമാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
 
അറസ്റ്റിലായ എട്ട് പ്രതികളില്‍ പ്രധാനിയായ അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷ്ടിച്ച തുക താല്‍കാലികമായി ശുചിമുറികളില്‍ ഒളിപ്പിക്കാറുണ്ടെന്നും പിന്നീട് ചെറിയ തുകകളായി ഇത് പുറത്തെത്തിക്കുകയുമായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. അവിനാഷ് ശുക്ലയെ കൂടാതെ ചമ്പത് റായിയുടെ അടുത്ത സഹായി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമശങ്കര്‍ എന്ന ടിന്നു യാദവ്, പണം എണ്ണുന്ന വിഭാഗത്തിലെ ചുമതലക്കാരനായ സുഭാഷ് ശ്രീവാസ്തവ, ജീവനക്കാരായ അനുകല്പ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, രാം ശങ്കര്‍ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്.
 
ക്ഷേത്രകവര്‍ച്ചയിലെ അന്വേഷണത്തെ തുടര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പദ് റായി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മോഷ്ടിച്ച പണം ഉഓയോഗിച്ച് പ്രതികള്‍ സ്ഥലവും വീടും വാങ്ങിയതായും ഏകദേശം 58 ലക്ഷം രൂപ കണ്ടുകെട്ടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്നിലധികം പേര്‍ ചേര്‍ന്ന് ആസൂത്രിതമായാണ് പണം മോഷ്ടിച്ചിരുന്നത്. ഒരാള്‍ പണം എടുക്കുമ്പോള്‍ മറ്റുള്ളവര്‍ അവര്‍ക്ക് ചുറ്റും മറയായി നില്‍ക്കുന്നതായിരുന്നു രീതി.
 
ക്ഷേത്രസമുച്ചയത്തിലെ സിസിടിവികള്‍ എവിടെയെന്ന് പ്രതികള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അതിനാല്‍ ക്യാമറകളില്‍ പെടാതെ പണം ശുചിമുറികളില്‍ ഒളിപ്പിക്കുകയും പിന്നീട് സൗകര്യപ്രദമായ സമയത്ത് അവിടെ നിന്ന് അത് മാറ്റുകയുമായിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Weather: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം