ഉപതിരെഞ്ഞെടുപ്പിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് ബിജെപി, ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ
3 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരെഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷനായ നിതിന്‍ നബീല്‍. ഉപതിരെഞ്ഞെടുപ്പില്‍ നിതിന്‍ നബീലിന്റെ മണ്ഡലമായ ബങ്കിപൂരിലും ബിജെപി വലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം.
ബങ്കിപൂരില്‍ ജനസുരാജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോറാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ മഞ്ജല്പുരില്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു. ബിഹാറില്‍ ബിജെപിയുടെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന പാര്‍ട്ടി അധ്യക്ഷന്റെ മുന്‍ മണ്ഡലത്തിലുണ്ടായ തോല്‍വി ബിജെപിയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ഊര്‍ജത്തോടെയും നിശ്ചയദാര്‍ഡ്യത്തിലൂടെയും ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവരുടെ വിശ്വാസം ആര്‍ജിക്കുമെന്നാണ് സാമൂഹികമാധ്യമമായ എക്‌സില്‍ നിതിന്‍ നബീല്‍ വ്യക്തമാക്കിയത്.
അതേസമയം ബങ്കിപൂര്‍ ഉപതിരെഞ്ഞെടുപ്പ് വിജയത്തില്‍ അസംതൃപ്തരായ ബിജെപി പ്രവര്‍ത്തകരുടെയും യുവതലമുറയുടെയും സംഭാവനയുണ്ടെന്നും ഒരു പാര്‍ട്ടിയുമായും രാഷ്ട്രീയ സഖ്യത്തിനില്ലെന്നും ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരായ വിധിയെഴുത്താണിതെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.ALSO READ: ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍