1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. I Was a Moderate Hindu, Now Want to Be Awakened: Kangana Ranaut Hits Back at Old Video Trolls

അന്ന് ഞാൻ ഉണർന്ന ഹിന്ദു ആയിരുന്നില്ല, മുൻകാല നൈറ്റ് പാർട്ടി വീഡിയോകളെ തള്ളി കങ്കണ റണാവത്ത്

സിനിമാതാരം എന്ന നിലയിലുള്ള തന്റെ മുന്‍കാല ജീവിതത്തെയും പാര്‍ട്ടികളെയും ചൂണ്ടിക്കാട്ടി കടന്നാക്രമണം നടത്തുന്നവര്‍ക്ക് മറുപടിയുമായി ബിജെപി എം പി കങ്കണ റണൗട്ട്.

Kangana ranaut
സിനിമാതാരം എന്ന നിലയിലുള്ള തന്റെ മുന്‍കാല ജീവിതത്തെയും പാര്‍ട്ടികളെയും ചൂണ്ടിക്കാട്ടി കടന്നാക്രമണം നടത്തുന്നവര്‍ക്ക് മറുപടിയുമായി ബിജെപി എം പി കങ്കണ റണൗട്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് കങ്കണ റണാവത്ത് രംഗത്ത് വന്നത്. നേരത്തെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജെന്‍ സി നടത്തിയ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ കങ്കണ വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഭാഷ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നായിരുന്നു കങ്കണയുടെ പ്രധാന പരാതി. ഇതോടെയാണ് കങ്കണയുടെ പഴയകാല നൈറ്റ് പാര്‍ട്ടി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് മറുപടിയുമായി താരം തന്നെ രംഗത്ത് വന്നത്.
 
 താന്‍ മുന്‍പ് ഒരു മിതവാദിയായ ഹിന്ദു മാത്രമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ആശയങ്ങളിലേക്ക് മാറിയതോടെ ഉണര്‍ന്ന ഹിന്ദുവായി മാറാന്‍ ആഗ്രഹിക്കുന്നതായും കങ്കണ പറഞ്ഞു. എന്റെ മുന്‍കാല ജീവിതത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല.അതെ, പത്ത് വര്‍ഷം മുന്‍പ് ഞാന്‍ പാര്‍ട്ടി ചെയ്യുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു മിതവാദി ഹിന്ദു തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള അവകാശം എനിക്കില്ലെ കങ്കണ ചോദിക്കുന്നു. എന്നെ എപ്പോഴും പരിഹസിക്കാറുണ്ട്. നീ എപ്പോഴാണ് സംഘിയായത് എന്ന്. എനിക്ക് സംഘി ആകണം. ബിജെപി- ആര്‍എസ്എസ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഉണര്‍ന്ന ഹിന്ദുവാകണം. എനിക്ക് അങ്ങനെ മാറാന്‍ അവകാശമില്ലെ?, കങ്കണ ചോദിക്കുന്നു.ALSO READ: തട്ടമിട്ട ഒരു പെൺകുട്ടി പോലും വൃത്തിക്കെട്ട പ്രകടനങ്ങൾ നടത്തിയില്ല, നമ്മുടെ പെൺകുട്ടികളോ? : കങ്കണ റണാവത്ത്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആദിപുരുഷ് പോലെയാകുമോ എന്ന് ഭയം, രാമായണ റിലീസിന് മുൻപ് തങ്ങളെ കാണിക്കണമെന്ന് രാമലീല മഹാസംഘ്