വോട്ട് പിടിച്ചുകഴിഞ്ഞപ്പോൾ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്, സിപി ജോണിനെതിരെ ഗണേഷ് കുമാർ
സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്നാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറയുന്നത്.
ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ വിവാദപ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കാര്യം നടന്നുകഴിഞ്ഞപ്പോള്‍ സ്ത്രീകളെ അധിക്ഷേപിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നാല്‍ എവിടെ വേണമെങ്കിലും ബസില്‍ സൗജന്യമായി പോകാമെന്ന് പറഞ്ഞ് വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളു എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസയുണ്ടെങ്കിലും സൗജന്യമായി തള്ളിക്കയറുന്നു എന്ന് പറഞ്ഞ് സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്നാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറയുന്നത്. ഈ സര്‍ക്കാര്‍ ആര്‍ക്കായാണ് ഭരിക്കുന്നത്. 3 മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സര്‍ക്കാരെയെന്നും ഗണേഷ് കുമാര്‍ പറയുന്നു. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു എന്നായിരുന്നു സിപി ജോണിന്റെ വിവാദ പരാമര്‍ശം.
ഫീസില്ലാത്ത സ്വകാര്യ സ്‌കൂളില്‍ പോലും മക്കളെ വിടില്ല, ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കു എന്നുമായിരുന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിയുടെ പ്രസ്താവന.ALSO READ: 'മാപ്പ്...മാപ്പ്...'; സ്ത്രീകളെ അധിക്ഷേപിച്ച പരാമർശത്തിൽ ക്ഷമാപണം നടത്തി മന്ത്രി