ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം
ബിഹാറിലെ ബങ്കിപൂര്‍ ഉപതിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടം വൊട്ടെണ്ണലില്‍ പ്രശാന്ത് കിഷോറിന് മുന്നേറ്റം. ബിജെപി സ്ഥാനാര്‍ഥിയായ നീരജ് കുമാറിനേക്കാള്‍ ആയിരത്തിലേറെ വോട്ടുകളുടെ ലീഡാണ് പത്താം റൗണ്ട് പിന്നിടുമ്പോള്‍ പ്രശാന്ത് കിഷോറിനുള്ളത്. 31 റൗണ്ടുകളാണ് എണ്ണാനുള്ളത്.
രാഷ്ട്രീയ തന്ത്രജ്ഞനായി പേരെടുത്ത പ്രശാന്ത് കിഷോറിന്റെ ആദ്യ തിരെഞ്ഞെടുപ്പാണ് ബങ്കിപൂരിലേത്. സ്വന്തം പാര്‍ട്ടിയായ ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് പ്രശാന്ത് ജനവിധി തേടുന്നത്. രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ഉപതിരെഞ്ഞെടുപ്പായതിനാല്‍ വലിയ ശ്രദ്ധയാണ് തിരെഞ്ഞെടുപ്പ് ഫലത്തിന് ലഭിക്കുന്നത്.
J&K's Aquib Nabi Replaces Bumrah in India Test Squad
— Rising Kashmir (@RisingKashmir) August 3, 2026
Reports @Aatif_Qayoom1https://t.co/ZL9378OQSZ pic.twitter.com/mKpaburyWe
ബിജെപി ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി അഭിഷേക് കുമാര്‍ സിന്‍ഹ നാമനിര്‍ദേശം നല്‍കിയ ശേഷം അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. തുടര്‍ന്നാണ് യുവജന വിഭാഗം നേതാവായ നീരജ് കുമാര്‍ സിന്‍ഹയെ ബിജെപി മത്സരിപ്പിച്ചത്. ആര്‍ജെഡി സ്ഥാനാര്‍ഥിയായി രേഖാ ഗുപ്തയും മത്സരരംഗത്തുണ്ട്. ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപൂരില്‍ ഇതുവരെയും ഒരു ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടിട്ടില്ല. ബങ്കിപൂരിലെ തിരെഞ്ഞെടുപ്പ് ബിജെപി ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ പ്രതികരിച്ചിരുന്നു.