1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kamal Haasan Rekha Kissing Scene Controversy

'അനുവാദമില്ലാതെയാണ് കമൽഹാസൻ ആ സീനിൽ ചുംബിച്ചത്'; വിവാദമായ 'പുന്നഗൈ മന്നൻ'

Kamal Haasan, Rekha, Kamal Haasan Kissing Scene, Kamal Haasan Rekha Kissing Scene Controversy, Kamal Haasan and Rekha Issue
Rekha and Kamal Haasan

ചുംബനങ്ങൾക്ക് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. പ്രണയരംഗങ്ങളെ അതിന്റെ തീവ്രതയിൽ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ചുംബന രംഗങ്ങൾക്ക് സാധിക്കും. എന്നാൽ, സിനിമയിലെ അത്തരമൊരു ചുംബനരംഗം കാരണം മാനസികമായി വലിയ വേദന അനുഭവിച്ച നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപിടി മികച്ച കഥാപാത്രങ്ങൾ രേഖ സമ്മാനിച്ചിട്ടുണ്ട്. അതിലൊരു കഥാപാത്രമായി അഭിനയിക്കുമ്പോഴാണ് രേഖ അസാധാരണമായ ഒരു ചുംബനം ഏറ്റുവാങ്ങേണ്ടി വന്നത്. സാക്ഷാൽ കമൽഹാസനാണ് ആ ചുംബനം രേഖയ്ക്ക് നൽകിയത്. 
 
'പുന്നഗൈ മന്നൻ' എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് രേഖ ഇത്തരമൊരു പ്രശ്നം നേരിട്ടത്. കെ.ബാലചന്ദർ ആയിരുന്നു സിനിമയുടെ സംവിധായകൻ. കമൽഹാസൻ, രേവതി, ശ്രീവിദ്യ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് രേഖ എത്തുന്നത്. കമൽഹാസന്റെ കാമുകിയുടെ റോളാണ് രേഖയ്ക്ക് ഉണ്ടായിരുന്നത്. കമലിന്റെ കഥാപാത്രത്തിന്റെ പേര് സേതു എന്നും രേഖയുടേത് രജനി എന്നുമാണ്. ഇറുവരുടെയും പ്രണയത്തിനു വീട്ടുകാർ എതിർപ്പ് അറിയിക്കുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നായകനും നായികയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ പോകുന്നത്. ഈ രംഗങ്ങളുടെ ഷൂട്ടിങ് നടക്കുകയാണ്. 
 
സംഭവത്തെ കുറിച്ച് രേഖയുടെ വാക്കുകൾ ഇങ്ങനെ: 'അതിരപ്പള്ളിയിൽ ആയിരുന്നു ഷൂട്ടിങ്. കമൽ സാറിനെ ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്. ക്ലൈമാക്സ് രംഗത്തിൽ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് ചാടുകയാണ് വേണ്ടത്. ആ സീൻ എടുക്കുന്നതിനു തൊട്ടുമുൻപ് സംവിധായകൻ ബാലചന്ദർ സർ 'കമൽ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ?' എന്ന് ചോദിക്കുന്നത് കേട്ടു. ഉണ്ട് സർ എന്നാണ് കമൽ മറുപടി നൽകിയത്. തുടർന്ന് ക്യാമറ റോൾ ചെയ്തപ്പോൾ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു ചാടുന്നതിനു മുൻപായി പെട്ടെന്ന് കമൽ സർ എന്നെ ചുംബിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ ചാടുന്നതാണ് രംഗം,' 
 
'ആ സിനിമ ചെയ്യുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. സിനിമയെ കുറിച്ച് അത്രയൊന്നും അറിയില്ലായിരുന്നു. പ്രേക്ഷകർ ചുംബനരംഗങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന് പേടിയുണ്ടായിരുന്നു. അതിനേക്കാൾ ഏറെ ഈ രംഗം കണ്ട് അച്ഛൻ വഴക്ക് പറയുമല്ലോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ അനുവാദമില്ലാതെ ചുംബിച്ചത് മനസിൽ വലിയൊരു വിഷമമുണ്ടാക്കി. ചില അഭിമുഖങ്ങളിൽ ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്,' രേഖ കൂട്ടിച്ചേർത്തു. ഏതാനും വർഷങ്ങൾക്കു മുൻപ് സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം പറഞ്ഞത്. Also Read: അമൽ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി 'ബാച്ചിലർ പാർട്ടി 2', ആകെ നേടിയത് എത്രയെന്നോ?
അടുത്ത ലേഖനം
അമൽ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി 'ബാച്ചിലർ പാർട്ടി 2', ആകെ നേടിയത് എത്രയെന്നോ?