ചെറുപ്പക്കാരനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു; 49 കാരി സുരേഖ വാണി വെട്ടിൽ, ഹാക്ക് ചെയ്തതെന്ന് നടി
Surekha Vani
ചെറുപ്പക്കാരനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിൽ വിശദീകരണവുമായി 49 കാരി സുരേഖ വാണി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി കൂടിയായ സുരേഖ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
സംഭവം
തന്നേക്കാൾ പ്രായക്കുറവ് തോന്നിപ്പിക്കുന്ന ഒരു യുവാവിനൊപ്പമുള്ള സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് താരത്തിന്റെ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. ഉടൻ തന്നെ വീഡിയോ നീക്കം ചെയ്യപ്പെട്ടു. പക്ഷേ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടവർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് സൂചന.
നടിയുടെ കാമുകനാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആളുകൾ പറയുന്നു. സുരേഖയേക്കാൾ 15 വയസെങ്കിലും കുറവുള്ള ചെറുപ്പക്കാരനാണ് വീഡിയോയിലുള്ളതെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഫോൺ ആരോ ഹാക്ക് ചെയ്ത് വിഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തതാണെന്നാണ് നടിയുടെ വിശദീകരണം.
നടി പറയുന്നത്
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. അതിലുണ്ടായിരുന്ന തികച്ചും സ്വകാര്യമായ വിവരങ്ങളും ദൃശ്യങ്ങളും തന്റെ യാതൊരുവിധ സമ്മതവുമില്ലാതെ ചിലർ പ്രചരിപ്പിക്കുന്നു. ഈ കണ്ടന്റുകൾ ഷെയർ ചെയ്യുന്നതും റീപോസ്റ്റ് ചെയ്യുന്നതും അപ് ലോഡ് ചെയ്യുന്നതും നിർത്തണമെന്ന് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം സ്വകാര്യ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു. Also Read: തോറ്റ കളി മഴ ജയിപ്പിച്ചു; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാല് റൺസ് ജയം, ഡക്ക് വർത്ത് നിയമം തുണച്ചു
