ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?

WEBDUNIA|
PRO
മമ്മൂട്ടിക്കും മോഹന്‍ലാലിനും 2011 വളരെയേറെ നിര്‍ണായകമായ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയാണ് സ്കോര്‍ ചെയ്തത്. മോഹന്‍ലാലിന്‍റെ പല തീരുമാനങ്ങളും അദ്ദേഹത്തിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മമ്മൂട്ടിയാകട്ടെ, പരാജയങ്ങള്‍ സംഭവിച്ചെങ്കിലും മികച്ച ചില ചിത്രങ്ങളിലൂടെ അവയുടെ ക്ഷീണം മറികടന്നു. അതോടെ ഈ വര്‍ഷം സിംഹാസനം തിരിച്ചുപിടിക്കാനായി മികച്ച പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്ത് ലാല്‍ക്യാമ്പ് സജീവമാകുകയും ചെയ്തു.

ഈ വര്‍ഷം മെഗാഹിറ്റ് ആകുമെന്ന് ഉറപ്പിച്ച് വെടിമരുന്ന് നിറച്ചിരിക്കുന്ന സിനിമകള്‍ പലതുണ്ട് മമ്മൂട്ടിക്കും ലാലിനും. അവ ഏറ്റുമുട്ടുമ്പോള്‍, അവയില്‍ ഏറ്റവും വലിയ വിജയം ആര്‍ക്കായിരിക്കും എന്ന പ്രവചനാത്മകമായ പരിശോധനയാണ് മലയാളം വെബ്ദുനിയ നടത്തുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആര്‍ക്കായിരിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കോ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനോ?

അടുത്ത പേജുകള്‍ ഈ ചോദ്യത്തിന് മറുപടി പറയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :