ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നു എന്നാണ് പൃഥ്വിയെക്കുറിച്ച് പലരും ഉന്നയിക്കുന്ന ആരോപണം. അതിനെ അഹങ്കാരമായും തന്‍റേടമായുമൊക്കെ വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് പറയുന്നത്, പൃഥ്വിക്ക് 27 വയസേ ഉള്ളെങ്കിലും 40കാരന്‍റെ പക്വതയുണ്ട് എന്നാണ്.
“അച്ഛന്‍റെ സ്വഭാവം കിട്ടിയിരിക്കുന്നത് പൃഥ്വിക്കാണ്. അവന് 27 വയസേ ഉള്ളെങ്കിലും 40 വയസിന്‍റെ മെച്യൂരിറ്റിയുണ്ട്. അച്ഛനെപ്പോലെതന്നെ നല്ല വായനാശീലമുണ്ട്. ട്രാവലിംഗും പുസ്തകങ്ങളും ഇഷ്ടമാണ്. പൃഥ്വി പുസ്തകങ്ങള്‍ക്ക് അഡിക്ടാണെന്നുതന്നെ പറയാം. ഞാന്‍ പക്ഷേ അമ്മയെപ്പോലെയാണ്. സംഗീതവും വായനയും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും എനിക്ക് വായനയ്ക്ക് കൂടുതല്‍ സമയം ലഭിക്കാറില്ല” - ഇന്ദ്രന്‍ പറയുന്നു.
“മുഖം നോക്കാതെ ആരോടും എന്തും പറയുന്ന പൃഥ്വിയുടെ സ്വഭാവവും അവന് അച്ഛനില്‍ നിന്ന് കിട്ടിയതാണ്. മനസില്‍ എന്തു തോന്നിയാലും അവന്‍ വെട്ടിത്തുറന്നു പറയും. അതുകൊണ്ട് അപ്പോള്‍ ഒരു വിഷമമേ ഉണ്ടാകൂ എന്ന് പൃഥ്വി പറയാറുണ്ട്. പിന്നീട് മനസിന് നല്ല സമാധാനം ലഭിക്കും” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞു.
പൃഥ്വിയും ഇന്ദ്രനും ഒരുമിച്ച് അഭിനയിക്കുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ ഉടന്‍ റിലീസ് ചെയ്യും.