"വലിയൊരു അപകടം സംഭവിച്ചു... വിശ്രമത്തിലാണ്, പ്രാർഥിക്കണം"; ചർച്ചയായി ഗബ്രിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
രണ്ട് കൈകളിലും പ്ലാസ്റ്റർ ധരിച്ചുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
gabry jose
തനിക്ക് ഗുരുതരമായൊരു അപകടം സംഭവിച്ചെന്നും അന്നുമുതൽ ജീവിതത്തിലെ വളരെ പ്രയാസപ്പെട്ടൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും ഗബ്രി പറയുന്നു. ഓരോ ദിവസവും താൻ അതിജീവനത്തിന്റെ പതയിലാണെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. രണ്ട് കൈകളിലും പ്ലാസ്റ്റർ ധരിച്ചുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഗബ്രിയുടെ വാക്കുകൾ
"എല്ലാവർക്കും നമസ്കാരം... നിങ്ങൾക്കറിയാവുന്നത് പോലെ, കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ അല്പം നിശബ്ദനാണ്. ജനുവരി 26-ന് എനിക്കൊരു ഗുരുതരമായ അപകടം സംഭവിച്ചു, അന്നുമുതൽ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഇപ്പോൾ വിശ്രമത്തിലാണ്, സുഖം പ്രാപിച്ചുവരുന്നു, ശാരീരികമായും മാനസികമായും അതത്ര എളുപ്പമുള്ളതായിരുന്നില്ല, ഓരോ ദിവസത്തെയും അതിന്റേതായ രീതിയിൽ അതിജീവിച്ച് മുന്നോട്ട് പോവുകയാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ നിങ്ങൾ പ്രാർഥിക്കണം... നിങ്ങൾ നൽകുന്ന എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി"