അനുബന്ധ വാര്‍ത്തകള്‍
- "മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്
- Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
- സ്ഥാനാര്‍ഥി ശ്രീക്കുട്ടനെ കണ്ടില്ലെ?, ബാലതാരത്തിന് അര്ഹതയുള്ളവരില്ലെന്ന പ്രകാശ് രാജിന്റെ പ്രസ്താവനക്കെതിരെ സംവിധായകനും നടനും
- 'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്
- Prakash Raj: വേടന് വേണ്ടി വാദിച്ചത് പ്രകാശ് രാജ്? പീഡകനോട് അക്കാദമിക്ക് ബഹുമാനമെന്ന് ഇന്ദുമേനോൻ
'സുനിതാ... നിങ്ങൾ ബഹിരാകാശത്തുനിന്ന് തിരിച്ചുവരാൻ പ്രാർഥിച്ചവരാണ് ഞങ്ങൾ, നേരെ ഇവിടെ വന്നിറങ്ങുമെന്ന് കരുതിയില്ല"- പ്രകാശ് രാജ്
"ഇത്രയും ധീരയായ ഒരു സ്ത്രീയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരിക്കലും വിലമതിക്കാൻ കഴിയാത്ത ഒന്നാണ്"
സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയപ്പോൾ തിരിച്ചുവരാൻ പ്രാർഥിച്ചവരാണ് ഇവിടെയിരിക്കുന്നവരെന്ന് നടൻ പ്രകാശ് രാജ്. നേരെ ഇവിടെ തന്നെ വന്നിറങ്ങുമെന്ന് കരുതിയില്ലെന്നും പ്രകാശ് രാജ് തമാശ രൂപേണ പറഞ്ഞു. കോഴിക്കോട് വെച്ച് നടക്കുന്ന കെഎൽഎഫിന്‍റെ (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സുനിതാ... നിങ്ങൾ ബഹിരാകാശത്ത് കുടുങ്ങിയപ്പോൾ തിരിച്ചുവരാൻ പ്രാർഥിച്ചവരാണ് ഞങ്ങൾ, നേരെ ഇവിടെ തന്നെ വന്നിറങ്ങുമെന്ന് ഒട്ടും കരുതിയില്ല"
എൻഡി ടിവിക്ക് കൊടുത്ത അഭിമുഖത്തിലെ സുനിതയുടെ നർമം കലർത്തിയുള്ള പരാമർശവും പ്രകാശ് രാജ് വേദിയിലെടുത്തിട്ടു. ചന്ദ്രനിലേക്കൊരു കണ്ണുണ്ടോ എന്ന് ചോദ്യത്തിന്, ഇനി ഇതും പറഞ്ഞ് ചെന്നാൽ ഭർത്താവ് കൊല്ലും എന്നാ സുനിതയുടെ മറുപടിയാണ് പ്രകാശ് രാജ് ഓർത്തെടുത്തത്.
കെഎൽഎഫിൽ സുനിതയുമായി വേദി പങ്കിട്ട ശേഷം പ്രകാശ്രാജ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്...
"നമ്മുടെ ജീവിതകാലത്ത് ഇത്രയും ധീരയായ ഒരു സ്ത്രീയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരിക്കലും വിലമതിക്കാൻ കഴിയാത്ത ഒന്നാണ്. എന്റെ ഓർമകൾ നിങ്ങളുമായി പങ്കുവെക്കുന്നു"
What a moment to cherish …. to meet .. to have conversed with such a courageous woman of our times .. #SunithaWilliams at #KLF … sharing with you all my over the moon memories ❤️❤️❤️ pic.twitter.com/YN5JfyP9Tt
— Prakash Raj (@prakashraaj) January 22, 2026
കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സുനിത വില്യംസും ചേർന്ന് ഭദ്രദീപം തെളിയിച്ച് കെ.എൽ.എഫിന്റെ ഉദ്ഘാടനകർമം നിർവഹിച്ചു. പ്രകാശ് രാജിനു പുറമേ ചലച്ചിത്രതാരം ഭാവന, സാഹിത്യകാരന്മാരായ സച്ചിദാനന്ദൻ, എം. മുകുന്ദൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.