അനുബന്ധ വാര്‍ത്തകള്‍
- അന്വേഷണം യുഡിഎഫ് നേതൃത്വത്തിലുള്ള ബോര്‍ഡിലേക്ക്; എസ്.ഐ.ടിയില്‍ ഇപ്പോള്‍ തൃപ്തിയില്ലെന്ന് മുരളീധരന്
- രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
- രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്
- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
- മകൾക്ക് 6 മാസം പ്രായമുള്ളപ്പോളാണ് ഫെമിനിച്ചി ചെയ്യുന്നത്, മമ്മൂട്ടിക്കൊപ്പം അവാർഡ് ലഭിച്ചതിൽ സന്തോഷം: ഷംല ഹംസ
"ഒന്നാം നിരയിൽ ഇരിക്കാൻ സ്ത്രീകളില്ലേ? പിന്നിലായിപ്പോയത് ആകസ്മികതയാണോ?": വിമർശനവുമായി അഹാന
സ്ത്രീകളെ മുൻനിരയിൽ നിന്ന് ഒഴിവാക്കി പിന്നിലിരുത്തിയതിനെതിരെയാണ് താരം സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്
Ahana Krishna
പുരസ്കാര ജേതാക്കളുടെ നേട്ടത്തിൽ അങ്ങേയറ്റം ആഹ്ളാദം ഉണ്ട്, എന്നാൽ സ്ത്രീകളെല്ലാം ഒന്നാം നിരക്ക് പിന്നിൽ ആയിപ്പോയത് ആകസ്മികയാണോ എന്ന് അഹാന ചോദിച്ചു. അവരിൽ പലരും മുൻനിരയിൽ ഇരിക്കാൻ യോഗ്യത ഉള്ളവരാണെന്നും ഇക്കാര്യം തനിക്കിവിടെ പറയാതിരാക്കാൻ കഴിയില്ലെന്നും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അഹാനയുടെ വാക്കുകൾ...
'എല്ലാം ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നുണ്ട്, എന്നാൽ, അവിടെ വിജയികളെ ഇരുത്തിയിരുന്ന ദൃശ്യം മനസിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരക്ക് പിന്നിലായിപ്പോയത് ആകസ്മികതയാണോ? അവരിൽ പലരും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല'