1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് 2019 മുഖാമുഖം
  4. Modi Says he works hard for the nation

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അവധിയെടുത്തിട്ടില്ല;ഒരു മനുഷ്യ ശരീരത്തിന് എത്രത്തോളം പരിശ്രമിക്കാനാകുമോ അത്രത്തോളം ചെയ്തിട്ടുണ്ടെന്നും മോദി

ഒഡീഷയിലെ കളഹന്ദിയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി സംസാരിച്ചത്.

Narendra Modi
അഞ്ച് വര്‍ഷമായി അവധി പോലുമെടുക്കാതെ രാജ്യത്തിന്റെ  മാറ്റത്തിനായി കഠിന പ്രയത്‌നം നടത്തുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും എല്ലാം സാധ്യമായത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും മോദി പറഞ്ഞു. രാജ്യത്തുണ്ടായ എല്ലാ മാറ്റങ്ങളുടേയും ക്രെഡിറ്റ് ജനങ്ങള്‍ക്കാണെന്ന് പറയാനും പ്രധാനമന്ത്രി മടിച്ചില്ല. ഒഡീഷയിലെ കളഹന്ദിയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി സംസാരിച്ചത്. 
 
നിങ്ങള്‍ എന്നെ പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് തെരഞ്ഞെടുത്തതില്‍ പിന്നെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അവധിയെടുത്തിട്ടില്ല. ഒരു മനുഷ്യ ശരീരത്തിന് എത്രത്തോളം പരിശ്രമിക്കാനാകുമോ അത്രത്തോളം ഞാന്‍ ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
 
ബിജെപിയായിരുന്നു ഒഡീഷയില്‍ ഭരണത്തിലെങ്കില്‍ വികസനം കൂടുതല്‍ വേഗത്തിലാകുമായിരുന്നെന്ന് പറഞ്ഞ മോദി ഒഡീഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് നിന്നും ഒന്നും ലഭിക്കാതിരുന്നിട്ടും താന്‍ തന്നാലാവും വിധം സംസ്ഥാനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തെന്നും മോദി പറഞ്ഞു.
അടുത്ത ലേഖനം
മോശം പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നൽകി