മോശം പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നൽകി

 Alathur candidate , vijayaraghavan , congress , police , എ വിജയരാഘവന്‍ , കോൺഗ്രസ് , പൊലീസ്
പാലക്കാട്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (17:10 IST)
മോശം പരാമർശം നടത്തിയ സംഭവത്തില്‍ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂർ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നൽകിയത്.

തനിക്കെതിരായ പരാമര്‍ശം ആസൂത്രിതനീക്കമാണെന്നും പികെ ബിജുവിന്റെ പ്രതികരണ അപ്രതീക്ഷിതമാണെന്നും രമ്യ പറഞ്ഞു. സിപിഎം പറയുന്ന നവോത്ഥാനം എന്താണെന്നു സംശയമുണ്ടെന്നും രമ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രി നടത്തി വന്ന പരിപാടികളിൽ പ്രധാന വിഷയം നവോത്ഥാനമായിരുന്നു. അത്തരത്തിലുള്ള പരിപാടികൾ നടത്തി വന്ന പാർട്ടിയുടെ കൺവീനറിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായപ്പോൾ ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

എതിർസ്ഥാനത്ത് മത്സരിക്കുന്നവരോട് കാണിക്കേണ്ട മാന്യത അദ്ദേഹം കാണിച്ചില്ല. ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിപരമായി അറിയാവുന്ന ഒരുപാട് സഖാക്കൻമാർ ഇവിടെയുണ്ട് അവരൊന്നും ഈ പരാമർശത്തെ ന്യായീകരിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :