അനുബന്ധ വാര്‍ത്തകള്‍
- രഹസ്യബന്ധം പിടിച്ചു, ഭർത്താവിനെ സാരി കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തി: ഭാര്യ അറസ്റ്റിൽ
- കൊല്ലം സ്വദേശിനിയുടെ മരണം : കാമുകന് അറസ്റ്റില്‍
- ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിലായി
- കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
- എഴുപതുകാരന്റെ മരണം കൊലപാതകം : പ്രതി പിടിയിൽ
അമ്മാവൻ അനന്തരവനെ അടിച്ചുകൊന്നു
കൊല്ലം: അമ്മാവൻ അനന്തരവനെ ഉലക്ക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃക്കരുവ പഞ്ചായത്തിലെ ശ്രീകലയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരത്തിന് കീഴിൽ വീട്ടിൽ കഴിഞ്ഞ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ബിനു എന്ന 38 കാരനാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഇയാളുടെ അമ്മാവൻ വിജയകുമാർ എന്ന 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിനു, അമ്മാവൻ വിജയകുമാർ, അമ്മയുടെ സഹോദരി വസന്ത എന്നിവർ ഒരുമിച്ചു ഈ വീട്ടിലായിരുന്നു താമസം. മൂവരും അവിവാഹിതനായിരുന്നു. ബിനു പെയിന്റിംഗ് തൊഴിലാളിയാണ്. മിക്ക ദിവസങ്ങളിലും ബിനുവും അമ്മാവനും തമ്മിൽ മദ്യപിച്ച ശേഷം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞു ബിനു ഇയാളുടെ കുഞ്ഞമ്മ വസന്തയെ ഉപദ്രവിച്ചു. കുറച്ചു കഴിഞ്ഞു വിജയകുമാർ എത്തിയപ്പോൾ ഇത് സംബന്ധിച്ച് ബിനുവുമായി വാക്കേറ്റവും അടിപിടിയും നടന്നു. ഇതിനൊടുവിൽ വിജയകുമാർ വീട്ടിൽ ഉണ്ടായിരുന്ന ഉലക്കകൊണ്ട് ബിനുവിന്റെ തലയ്ക്കടിച്ചു. തലപൊട്ടി രക്തം വാർന്നു മരിക്കുകയും ചെയ്തു. വിവരം അറിഞ്ഞു പോലീസ് എത്തി വിജയകുമാറിനെ അറസ്റ്റ് ചെയ്തു.