1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Goon hunt in kerala 65 arrested

കോഴിക്കോട്ട് ഗുണ്ടാ വേട്ട : 65 ഗുണ്ടകൾ വലയിലായി

Goonda
കോഴിക്കോട്: പോലീസ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഗുണ്ടാ വാഴ്ച അവസാനിപ്പിക്കണം എന്നുള്ള നടപടിയുടെ ഭാഗമായി "ഓപ്പറേഷൻ കാവൽ" -ൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ 65 ഗുണ്ടകളെ പിടികൂടി. നഗര പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഇതിനു നേതൃത്വം നൽകിയത്.
 
കഴിഞ്ഞ രാത്രി തുടങ്ങിയ ഈ പരിശോധന ഇന്ന് രാവിലെയാണ് അവസാനിച്ചത്. പിടിയിലായവരിൽ എട്ടു സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളുമുണ്ട്. ഇവരിൽ ചിലക്കെതിരെ "കാപ്പ' നിയമം ചുമത്തണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നാണു സൂചന. വരും ദിവസങ്ങളിലും സമാന നടപടികളും പരിശോധനകളും ഉണ്ടാകും എന്നാണു റിപ്പോർട്ട്.  
 
അടുത്ത ലേഖനം
അമ്മാവൻ അനന്തരവനെ അടിച്ചുകൊന്നു