കൊല്ലം സ്വദേശിനിയുടെ മരണം : കാമുകന്‍ അറസ്റ്റില്‍

എ.കെ.ജെ.അയ്യര്‍| Last Modified ശനി, 4 ഫെബ്രുവരി 2023 (13:06 IST)

കൊല്ലം സ്വദേശിനിയായ 30 കാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കാമുകനായ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം സ്വദേശി നീതു കൃഷ്ണന്‍ കാസര്‍കോട്ടെ ബദിയടുക്ക ഏല്‍ക്കാനയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി നടന്ന അന്വേഷണത്തിലാണ് വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റിയന്‍ അറസ്റ്റിലായത്.

ബദിയടുക്ക പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ
തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ ഇയാള്‍ക്കൊപ്പമായിരുന്നു നീതു താമസിച്ചിരുന്നത്. നീതുവിന്റെ കഴുത്തില്‍ കുരുക്കിട്ട് തല ചുവരില്‍ ഇടിച്ചു ബോധം കെടുത്തിയ പ്രതി കൈയും കാലും കെട്ടി പുറത്തുകൊണ്ടു തള്ളാനായിരുന്നു ഉദ്ദേശിച്ചത്. ഇതിനിടെ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നീതു വീട്ടിലേക്ക് പോയി എന്ന് അയല്‍ക്കാരോട് പറയുകയും ചെയ്തു. രണ്ടു ദിവസം ഇയാള്‍ മൃതദേഹം സൂക്ഷിച്ച വീട്ടില്‍ തന്നെയായിരുന്നു ഇറങ്ങിയതും. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ വീട് പൂട്ടി കടന്നു കളഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് ബുധനാഴ്ച പോലീസ് എത്തി വീട് തുറന്നു മൃതദേഹം കണ്ടെത്തിയതും കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയതും. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ചു കഴിയുന്നവരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :