എഴുപതുകാരന്റെ മരണം കൊലപാതകം : പ്രതി പിടിയിൽ

എ കെ ജെ അയ്യർ| Last Updated: ഞായര്‍, 29 ജനുവരി 2023 (17:02 IST)
തൊടുപുഴ: എഴുപതുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുദാസ് ആണ് കഴിഞ്ഞ 23 നു മുറ്റത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

മുറിയിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തിയതിനാൽ പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യയാവാം എന്നാണു കരുതിയത്. എന്നാൽ 21 നു രാത്രി പത്തുമണിയോടെ ഇയാളുടെ മുറിയിൽ ഉല്ലാസ് എന്നയാൾ എത്തിയിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുട്ടം വണ്ടമ്മാക്കൽ ഉല്ലാസ് എന്ന 34 കാരനെ പിടികൂടിയത്.

ഉല്ലാസ് ലോഡ്ജ് മുറിയിൽ എത്തി യേശുദാസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു. നാല് ദിവസങ്ങൾക്ക് ശേഷം ലോഡ്ജ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പോലീസിനെ വരുത്തി മുറി തുറന്നതും യേശുദാസ് മരിച്ച വിവരം അറിഞ്ഞതും. യേശുദാസ് നിരന്തരം സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നു എന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാളുമായി വഴക്കിട്ടതെന്നും തുടർന്ന് വഴക്ക് കൊലപാതകത്തിലേക്ക് നയിച്ചു എന്നുമാണ് ഉല്ലാസ് പോലീസിനോട് പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :