രഹസ്യബന്ധം പിടിച്ചു, ഭർത്താവിനെ സാരി കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തി: ഭാര്യ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (12:20 IST)
മലപ്പുറം വേങ്ങരയിൽ താമസക്കാരനായ ബീഹാർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി പൂനം ദേവിയാണ് ഭർത്താവ് സഞ്ജിത് പാസ്വാനെ കൊലപ്പെടൂത്തിയത്. ജനുവരി 31നായിരുന്നു വാടക ക്വാർട്ടെഴ്സിൽ വെച്ച് പൂനം ദേവി ഭർത്താവിനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ക്വാർട്ടെഴ്സിലെ തൊട്ടടുത്ത താമസക്കാരോട് ഭർത്താവ് അസുഖബാധിതനായി അബോധാവസ്ഥയിലാണെന്നറിയിച്ച് പൂനം ദേവി തന്നെ സഞ്ജിതിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ പോലീസിൻ്റെ പോസ്റ്റ്മോർട്ടത്തിലാണ് തലയിലും നെറ്റിയിലും പൊട്ടലുണ്ടെന്നും കഴുത്തിലെ എല്ലിന് പറ്റിയ പൊട്ടലാണ് മരണകാരണമെന്നും കണ്ടെത്തിയത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :