കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (18:38 IST)
തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. തൈക്കാട് രാജാജി നഗർ സ്വദേശി ഷൈജുവിനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

സുഹൃത്തിന്റെ ചിലർ മർദ്ദിക്കുന്നത് കണ്ടിട്ടും പിടിച്ചുമാറ്റിയില്ല എന്നാരോപിച്ചാണ് അരുൺ എന്ന യുവാവിനെ ഷൈജു കുത്തിക്കൊലപ്പെടുത്തിയത്. 2010 ജൂലൈ ഇരുപത്തേഴിനാണ്‌ കന്റോൺമെന്റ് പോലീസ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

2010 ഒക്ടോബർ പതിനഞ്ചിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അരുണിനെ പ്രതി ഷൈജു സഹോദരിയുടെ വീട്ടിൽ നിന്ന് കത്തി എടുത്തുകൊണ്ടുവന്നു കുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :