അനുബന്ധ വാര്‍ത്തകള്‍
- കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ
- ട്രെയിനില്‍ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍
- കൊല്ലത്ത് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി
- ചൂടിന് ശമനമില്ല; കൊല്ലം പാലക്കാട് ജില്ലകളില്‍ താപനില ഉയരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം
കൊല്ലത്ത് മന്തിയുടെ പേരിൽ തർക്കം; യുവാവ് ഹോട്ടൽ അടിച്ചുതകർത്തു (വീഡിയോ)
ഇയാൾ മദ്യലഹരിയിൽ ആണോയെന്ന കാര്യം പൊലീസ് അന്വേഷിക്കും
കൊല്ലം കരുനാഗപ്പള്ളിയിലെ 'മന്തി മൻസിൽ' ഹോട്ടലിൽ യുവാവിന്റെ പരാക്രമം. മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മൽ ഹോട്ടൽ അടിച്ചുതകർത്തു. മന്തിയുടെ അളവ് കുറഞ്ഞുപോയതിനെ ചൊല്ലിയാണ് ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
ഇയാൾ മദ്യലഹരിയിൽ ആണോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. ഹോട്ടലിലെ സാധനങ്ങൾ വാരി എറിയുകയും കസേര കൊണ്ട് ഹോട്ടൽ അടിച്ചുതകർക്കുകയുമായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടോയെന്നും അന്വേഷിക്കും.
ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പൊലീസ് എത്തിയപ്പോഴും യുവാവ് ആക്രമണം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.