മണ്ഡലപുനർനിർണയം: നിയമസഭയിൽ പ്രമേയം പാസാക്കാൻ തമിഴ്‌നാട്, മുഖ്യമന്ത്രി വിളിച്ച യോഗം ഡിഎംകെ ബഹിഷ്കരിച്ചു
നിലവിലെ സ്ഥിതി തുടര്‍ന്നുപോകണമെന്നും സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമായത്.
മണ്ഡലപുനര്‍നിര്‍ണയം നടപ്പാക്കാനുള്ള നീക്കത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കാനൊരുങ്ങി തമിഴ്നാട്. മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എം പിമാരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ എണ്ണത്തില്‍ അടുത്ത 40-50 വര്‍ഷത്തേക്ക് മാറ്റങ്ങളൊന്നും വരുത്തരുതെന്നും അത്തരം നീക്കങ്ങളെ ഒന്നിച്ച് നിന്ന് എതിര്‍ക്കുമെന്നും യോഗത്തില്‍ ധാരണയായി.
വിജയ് വിളിച്ചുചേര്‍ത്ത യോഗത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന കക്ഷികള്‍ പ്രശംസിച്ചെങ്കിലും മുഖ്യ പ്രതിപക്ഷമായ ഡിഎംകെ എം പിമാര്‍ യോഗം ബഹിഷ്‌കരിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നുപോകണമെന്നും സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. കോണ്‍ഗ്രസ്, വിസികെ, എം ഡി എം കെ, ഐയുഎംഎല്‍, സിപിഐ, സിപിഎം തുടങ്ങിയ കക്ഷികളില്‍ നിന്ന് 19 എം പിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
തമിഴ്നാട് 6 തവണ ഭരിക്കുകയും തമിഴ്നാടിന്റെ താല്പര്യങ്ങള്‍ക്കായി വലിയ ത്യാഗങ്ങള്‍ ചെയ്ത നേതാക്കളുള്ള ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരമാണെന്നാണ് ഡിഎംകെയുടെ അസാന്നിധ്യത്തോട് വിജയ് പ്രതികരിച്ചത്.ALSO READ: വി ഡി സർക്കാർ, വിഡി സതീശൻ സർക്കാരായോ?, ലീഗിനോട് ചോദ്യം ഉയർത്തി കെ ടി ജലീൽ
