1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Punaloor Boys Hostel

കൊല്ലത്ത് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി

ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Arrest
മോഷണക്കുറ്റം ആരോപിച്ച് ആറാം ക്ലാസുകാരനെ ബോർഡിങ് സ്‌കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്നു പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോയ്‌സ് ഹോസ്റ്റലിലാണ് സംഭവം. ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് തിരക്കിയപ്പോഴാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഉടനെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.
 
പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നും കുട്ടി പൊലീസിനു മൊഴി നൽകി. തുടർന്ന് ടോമിനെയും ബിജു കുര്യനെയും അറസ്റ്റ് ചെയ്തു.
അടുത്ത ലേഖനം
ഉച്ചയ്ക്ക് ശേഷം മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്