1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Missing

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

Kollam Missing
കൊല്ലം: സംസ്ഥാനത്ത്  സ്ത്രീകളും പെൺ കുട്ടികളും ഏറ്റവും കൂടുതൽ കാണാതാകുന്ന ജില്ലയായി കൊല്ലം മാറിയതായി റിപ്പോർട്ട്. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം  മാസത്തിൽ ശരാശരി 70 മുതൽ 90 വരെ സ്ത്രീകളെയാണ് കൊല്ലം ജില്ലയിൽ നിന്ന് കാണാതാകുന്നത്.
 
അതേ സമയം ജില്ലയിൽ നിന്ന് പ്രതിവർഷം ഏകദേശം 900 പേരെ കാണാതാകുന്നെങ്കിലും അതിൽ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്താൻ പോലീസിന് കഴിയുന്നുണ്ട്. എന്നാൽ ബാക്കിയുള്ള 5 മുതൽ 8 ശതമാനം വരെയുള്ളവരെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. അതായത്, ഓരോ വർഷവും 45 മുതൽ 72 വരെ സ്ത്രീകൾ എവിടെയെന്നറിയാതെ അപ്രത്യക്ഷരാകുന്നു. 
 
ജില്ലയിൽ കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 500-ലധികം സ്ത്രീകളാണ് ഇത്തരത്തിൽ കാണാതായ ശേഷം തിരിച്ചു വരാത്തവരായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും 18-നും 35-നും ഇടയിൽ പ്രായമുള്ളവരാണെന്നത് സംഗതിയുടെഗൗരവം വർദ്ധിപ്പിക്കുന്നു.
അടുത്ത ലേഖനം
തമിഴ്‌നാട് നിയമസഭ: ആസ്തിയിൽ വിജയ് രണ്ടാമനെങ്കിൽ ഒന്നാമതാര് ?