അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍
- Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും
- പോലീസ് സ്റ്റേഷനില്‍ കയറി അവിലും മലരും മേശപ്പുറത്ത് വച്ച് കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്; സംഭവം കൊല്ലത്ത്
- Local Body Election 2025: എല്‍ഡിഎഫിനു കൊല്ലത്ത് ഡബിള്‍ ഷോക്ക്; കോട്ട പൊളിഞ്ഞു
- അരുംകൊല: കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന് കഴുത്തറുത്ത് കൊലപ്പെടുത്തി
കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം
കൊല്ലം: കുന്നിക്കോട് കൃഷിയിടത്തില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറക്കാടു തെങ്ങിന് തറയില്‍ ബേബി ഫിലിപ്പിനെ (85) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യതാപമായിരിക്കാം മരണകാരണം. രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. രാവിലെ 11.30 ഓടെ വയലില്‍ ജോലിക്കെത്തിയ ആളുകള്‍ അദ്ദേഹത്തെ കിടക്കുന്ന നിലയില്‍ കണ്ടു.
കുന്നിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുന്നിക്കോട് ഒരു സ്വകാര്യ ധനകാര്യ വായ്പാ സ്ഥാപനം നടത്തിയിരുന്ന ബേബിയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.