അർജുൻ ആയങ്കിയുടെ പാർട്ടി ഞങ്ങളുടെ പാർട്ടിയല്ല, തള്ളിപറഞ്ഞ് സിപിഎം നേതൃത്വം
അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളെ തള്ളി സിപിഎം.
അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളെ തള്ളി സിപിഎം. അര്‍ജുന്‍ ആയങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം തനിക്കോ തന്റെ പാര്‍ട്ടിക്കോ ഇല്ലെന്നും അയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസ്സങ്ങളില്ലെന്നും പ്രതിപക്ഷ നേതാവായ പിണറായി വിജയനാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ എം വി ജയരാജനും അര്‍ജുന്‍ ആയങ്കിയെ തള്ളി രംഗത്തുവന്നു. അര്‍ജുന്‍ ആയങ്കി വളര്‍ന്നുവന്ന പാര്‍ട്ടി സിപിഎം അല്ലെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി. അയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഇതിന് തടസ്സങ്ങളുണ്ടാകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആശയപ്രചാരണങ്ങള്‍ക്ക് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.ALSO READ: അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്, സ്റ്റേഷനിലെത്തി പത്രവായന, കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പരിഹാസം