അനുബന്ധ വാര്‍ത്തകള്‍
- കെസിയിൽ ഉറച്ച് ഹൈക്കമാൻഡ്; സതീശനു വേണ്ടി ലീഗ് കെഞ്ചുന്നു
- 'ഒന്നിച്ചു മാധ്യമങ്ങളെ കാണണം, ഇല്ലെങ്കിൽ നാണക്കേട്'; ഗതികെട്ട് മൂവർസംഘം, രാത്രിക്കുരാത്രി 'മുഖംമിനുക്കൽ'
- ഉപതിരെഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കരുത്, സതീശൻ വരണമെന്ന് ലീഗ്, പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചു
- മുഖ്യമന്ത്രിയെ ഞായറാഴ്ചയും പ്രഖ്യാപിക്കില്ല; പ്രതിസന്ധി രൂക്ഷം, വിട്ടുകൊടുക്കാതെ വേണുഗോപാൽ
- ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം: വിഡി സതീശന്
ഷാഫി പറമ്പിൽ സതീശനു 'ചെക്ക്' വയ്ക്കാൻ പ്രധാന കാരണം ഇതാണ്
എ ഗ്രൂപ്പുകാരനായ ഷാഫി പറമ്പിൽ എ ഗ്രൂപ്പിലെ എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും കെ.സി.വേണുഗോപാലിനൊപ്പം നിർത്താൻ നീക്കങ്ങൾ നടത്തിയിട്ടുണ്ട്
VD Satheesan and Shafi Parambil
വി.ഡി.സതീശന്റെ വലംകൈ ആയിരുന്ന ഷാഫി പറമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയാണ്. സതീശനുമായി അകന്ന ഷാഫി ഇപ്പോൾ വേണുഗോപാൽ പക്ഷത്തെ പ്രധാനിയാണ്. കെസിക്കു വേണ്ടി പല എംഎൽഎമാരെയും സ്വാധീനിച്ചത് ഷാഫിയാണെന്നാണ് വിവരം.
എ ഗ്രൂപ്പുകാരനായ ഷാഫി പറമ്പിൽ എ ഗ്രൂപ്പിലെ എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും കെ.സി.വേണുഗോപാലിനൊപ്പം നിർത്താൻ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. വി.ഡി.സതീശനെ പൂർണമായി ഒതുക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സതീശന്റെ ഇടപെടൽ കാരണമാണെന്നാണ് ഷാഫി വിശ്വസിക്കുന്നത്. ഇതേ തുടർന്നാണ് സതീശനുമായി ഷാഫി അകൽച്ചയിലായത്.
സതീശനായിരിക്കും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമെന്ന് ഒരുസമയത്ത് ഉറപ്പിച്ചിരുന്നു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ ഈ സമയത്ത് സതീശനൊപ്പം ഉറച്ചുനിന്നു. സതീശൻ മുഖ്യമന്ത്രിയായാൽ താക്കോൽ സ്ഥാനങ്ങളിൽ ഷാഫിയും രാഹുലും എത്തുമെന്നും ഉറപ്പായിരുന്നു. ഈ സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങൾ തുടങ്ങുന്നത്. മാത്രമല്ല കെ.സി.വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുക കൂടി ചെയ്തതോടെ ഷാഫി മറുകണ്ടം ചാടി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പോലും ഷാഫി എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.