അനുബന്ധ വാര്‍ത്തകള്‍
- Kerala Rain : കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി, സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യത, ഇനി മഴദിനങ്ങൾ
- തമ്മിലടി വേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി പ്രഖ്യാപനം വൈകും
- കണ്ണൂരില്‍ സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനം മോഷ്ടിച്ച് പ്രതി; പണം നല്‍കാതെ ഇന്ധനം നിറച്ച് മുങ്ങി, ഒടുവില്‍ പിടിയില്‍
- കേരള തീരത്ത് ഇന്ന് മത്സ്യബന്ധന നിരോധനം, തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്
- ട്രെയിനില്‍ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍
'ഒന്നിച്ചു മാധ്യമങ്ങളെ കാണണം, ഇല്ലെങ്കിൽ നാണക്കേട്'; ഗതികെട്ട് മൂവർസംഘം, രാത്രിക്കുരാത്രി 'മുഖംമിനുക്കൽ'
നേതാക്കളും പ്രവർത്തകരും തെരുവിൽ തമ്മിലടിക്കുന്നത് നിർത്തണമെന്ന് മൂന്ന് പ്രധാന നേതാക്കളും ചേർന്ന് ആഹ്വാനം ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ലെയിം വെച്ചിട്ടുള്ള വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന തർക്കത്തിൽ രാഹുൽ ഗാന്ധിക്കു കടുത്ത അതൃപ്തി. പാർട്ടിക്കുള്ളിൽ തന്നെ ഇങ്ങനെയൊരു ചെളിവാരിയെറിയൽ നന്നല്ലെന്ന് രാഹുൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
നേതാക്കളും പ്രവർത്തകരും തെരുവിൽ തമ്മിലടിക്കുന്നത് നിർത്തണമെന്ന് മൂന്ന് പ്രധാന നേതാക്കളും ചേർന്ന് ആഹ്വാനം ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇന്നലെ രാത്രി മൂവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ടത്.
തമ്മിലടി നിർത്താൻ ആഹ്വാനം ചെയ്താൽ മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂ എന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലപാടെടുത്തു. ഇതേ തുടർന്നാണ് പരസ്പരം തർക്കിക്കുന്നത് പ്രവർത്തകർ നിർത്തണമെന്ന് സതീശനും ചെന്നിത്തലയും വേണുഗോപാലും ചേർന്ന് മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തത്.