അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്
- പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ
- ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി
- ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം
- ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം, പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇൻ്റലിജൻസ്
8 മണിക്കൂര്‍ നീണ്ട റെയ്ഡിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ആക്രമാസക്തമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രതികളെ പിടികൂടുന്നതിനും ഗുരുതരമായ അനാസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 8 മണിക്കൂര്‍ നീണ്ട റെയ്ഡിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ആക്രമണത്തിന് ശേഷം പ്രതികള്‍ നേരെ പാളയത്തിലെ പാര്‍ട്ടി ഓഫീസിലേക്കാണ് പോയത്. മണിക്കൂറുകളോളം പ്രതികള്‍ അവിടെ ഉണ്ടായിരുന്നിട്ടും പോലീസിന് അവരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചില്ല, പ്രതികള്‍ സ്വമേധയ പുറത്തുവന്നപ്പോഴാണ് നടപടി എടുത്തതെന്നും 5 പേരെ അറസ്റ്റ് ചെയ്തെങ്കിലും അറസ്റ്റിലായവരേക്കാള് അധികം പ്രതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണ സമയത്ത് വി ശിവന്‍കുട്ടി, ബി ജോയി, സി കെ മുരളി തുടങ്ങി പ്രമുഖ നേതാക്കളുണ്ടായിട്ടും പോലീസ് എഫ്ഐആറില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയില്ല. മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പല പേരുകളും ഒഴിവാക്കി.
അതേസമയം ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം ആഭ്യന്തര വകുപ്പിനെയോ സെക്രട്ടറിയേയോ അറിയിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സിആര്‍പിഎഫ് ക്യാമ്പ് അടുത്തായിട്ടും ഉദ്യോഗസ്ഥര്‍ കൂടുതല്‍ സുരക്ഷ ആവശ്യ്യപ്പെട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.