അനുബന്ധ വാര്‍ത്തകള്‍
- 64 കാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു
- ജോലിക്കിടെ നഗ്നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍
- അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
- ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു
- Kerala Rain : സംസ്ഥാനത്ത് കാലവർഷം നാളെയെത്തും, ഇന്ന് കനത്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വിഡി സതീശന്റെ അര്‍ത്ഥനഗ്ന ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി; രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
വിഡി സതീശന്റെ അര്‍ത്ഥനഗ്ന ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. വാട്സ്ആപ്പ് ചിത്രം നിര്‍മിച്ച് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശികളായ ഷാജഹാന്, സ്നേഹജന് എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്.
സമൂഹത്തില്‍ കലാപം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയില്‍ ആണ് നടപടി. അതേസമയം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ പഴയ പ്രസ്താവന. സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കെ വി.ഡി.സതീശന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം ഇതേകുറിച്ച് സതീശനു മിണ്ടാട്ടമില്ല.
സംസ്ഥാന സര്‍ക്കാര്‍ അടക്കം നടത്തുന്ന ടാക്സ് ടെററിസം ആണെന്നും ഇന്ധനനികുതി കുറയ്ക്കുകയും സബ്സിഡി വേണമെന്നും ആയിരുന്നു സതീശന് പ്രതിപക്ഷ നേതാവ് ആയിരിക്കെ ആവശ്യപ്പെട്ടത്.