സിദ്ധാര്‍ത്ഥ് നേരിട്ടത് ഭീകരമായ പീഡനം; പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന് പിതാവ്
college
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. പിടികൂടിയവരില്‍ പ്രധാനപ്രതികള്‍ ഇല്ലെന്നും കോളേജില്‍ നിന്ന് 12 പേരെ സസ്‌പെന്റ് ചെയ്തിരുന്നെന്നും ഇതില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ് ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന്‍ പറഞ്ഞിരുന്നു. മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പാര്‍ട്ടി സമ്മര്‍ദ്ദം കാരണമാണെന്നും ജയപ്രകാശ് പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥ് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.