1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

സിദ്ധാര്‍ത്ഥിന്റെ മരണം: പ്രധാനപ്രതി എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ കസ്റ്റഡിയില്‍

siddharth
siddharth
വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതിയായ എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ കസ്റ്റഡിയില്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ മെമ്ബര്‍ ആസിഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഒളിവിലാണ്. 
 
കഴിഞ്ഞ 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സിദ്ധാര്‍ത്ഥ് നേരിട്ടത് ഭീകരമായ പീഡനം; പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന് പിതാവ്