കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (16:24 IST)
കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി ആണ് മരിച്ചത്. 50വയസായിരുന്നു. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കായി പോകവെ ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് വിവരം. ഭയന്നോടിയപ്പോള്‍ വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.

രാവിലെ 9 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :