1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എംഡിഎംഎയുമായി പിടിയില്‍, അറസ്റ്റിലാകുന്നത് വാഹനപരിശോധനയ്ക്കിടെ

JAYARAJ
JAYARAJ
പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എംഡിഎംഎയുമായി പിടിയില്‍. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റിലാകുന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. 
 
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 55 ഡി 7878 നമ്പര്‍ ഇന്നോവ വാഹനവും കസ്റ്റഡിയിലെടുത്തു.
അടുത്ത ലേഖനം
എസ്എസ്എല്‍സി: മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും, പൊതുപരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും