അനുബന്ധ വാര്ത്തകള്
- ഇനി ഗോവ യാത്ര എളുപ്പം!, മംഗളൂരു- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും, കത്തയച്ച് സുരേഷ് ഗോപി എം പി
- കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- വയനാട് തുരങ്കപ്പാത നിർമ്മാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിൽ, 18 ഓളം തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു, തിരച്ചിൽ ഊർജിതം
- ഇഷ്ടക്കാരെ തിരുകികയറ്റാൻ മന്ത്രിയും എംപിയും; സർക്കാർ വീണ്ടും വെട്ടിൽ
- നടി ലക്ഷ്മിപ്രിയക്കെതിരെ കേസ്
വയനാട് ദുരന്തം: പഴിചാരി മന്ത്രിമാർ, കടുത്ത വിമർശനം
തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്
വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിൽ പരസ്പരം പഴിചാരി മന്ത്രിമാർ. അശാസ്ത്രീയമായി കണ്ണ് കൂട്ടിയിട്ടതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. മനുഷ്യനിർമിത ദുരന്തമാണിത്. മണ്ണിടിച്ചിൽ അല്ലെന്നും മണ്ണു കൂട്ടിയിട്ടതാണ് പ്രശ്‌നങ്ങൾക്കു കാരണമായതെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിൽ അപകടത്തിനു സാധ്യതയുള്ളതിനാൽ കൊങ്കൺ റെയിൽവേ അധികൃതർ ഉൾപ്പെട്ട യോഗത്തിൽ മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ച ഉണ്ടായെന്നാണ് മന്ത്രിയുടെ വാദം.
അതേസമയം മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയെന്ന് സർക്കാർ പറയുമ്പോഴും അത് നടപ്പിലാക്കിയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഇടപെടൽ ഉണ്ടാകാത്തത് അപകടത്തിനു കാരണമായെന്നും വിമർശനമുണ്ട്.
തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്. മണ്ണ് എടുപ്പിക്കാൻ നിന്നിരുന്നെങ്കിൽ ആ എടുപ്പിക്കാൻ നിന്ന പണിക്കാരും മണ്ണ് ഇടിച്ചിൽ ഉൾപ്പെട്ടേനെ. ഇപ്പോൾ ആ മണ്ണ് എടുക്കേണ്ട ആവശ്യമില്ല എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് പിഡബ്ല്യുഡി സെക്രട്ടറി അദില അബ്ദുള്ള ഐഎഎസ് പറഞ്ഞു. ദുരന്തത്തിൽ PWD ക്ക് ഉത്തരവാദിത്തമില്ലെന്നും കൊങ്കൺ റെയിൽവെയ്ക്കാണ് ഉത്തരവാദിത്തമെന്നും പറഞ്ഞ് പി.ഡബ്‌ള്യു.ഡി മന്ത്രി പി.കെ.ബഷീർ പ്രതിരോധം തീർത്തു.