ഇഷ്ടക്കാരെ തിരുകികയറ്റാൻ മന്ത്രിയും എംപിയും; സർക്കാർ വീണ്ടും വെട്ടിൽ
പ്രണവ് ഹരിക്ക് കോൺഗ്രസുമായി ബന്ധമില്ല
അധികാര സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നത് തുടർന്ന് കോൺഗ്രസ്. മന്ത്രി ടി.സിദ്ദിഖ് ഭാര്യയുടെ ബിസിനസ് പങ്കാളിക്ക് വേണ്ടി കൃഷിവകുപ്പിൽ ശുപാർശ നടത്തി. പ്രണവ് ഹരി എന്നയാളെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയുടെ ശുപാർശ.
പ്രണവ് ഹരിക്ക് കോൺഗ്രസുമായി ബന്ധമില്ല. ടി.സിദ്ദിഖിന്റെ ഭാര്യയുടെ ബിസിനസ് പങ്കാളി മാത്രമാണ് ഇയാൾ. വയനാട്ടിലെ ഒരു വിഭാഗം കോൺഗ്രസുകാർക്ക് ഇതിൽ ശക്തമായ എതിർപ്പുണ്ട്.
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ ലിൻഡ ഈഡനെ തൃശൂർ കോർപറേഷന്റെ സ്റ്റാൻഡിങ് കൗൺസിൽ പാനലിലേക്ക് നിയമിക്കാനൊരുങ്ങുന്നതും നേരത്തെ വിവാദമായിരുന്നു. കോൺഗ്രസാണ് തൃശൂർ കോർപറേഷൻ ഭരിക്കുന്നത്. ലിൻഡയുടെ നിയമനത്തിനായി സ്റ്റാൻഡിങ് കൗൺസിൽ 25 അംഗ പാനൽ 29 ആയി വിപുലീകരിച്ചു.