അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളുടെ പൾസ് എനിക്കറിയാം, തൃശൂർ എടുക്കും, കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി
- തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി
- കന്യാസ്ത്രീകളുടെ അറസ്റ്റിൽ സുരേഷ് ഗോപിക്ക് മൗനം, സഭയ്ക്ക് അതൃപ്തി
- കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- വയനാട് തുരങ്കപ്പാത നിർമ്മാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിൽ, 18 ഓളം തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു, തിരച്ചിൽ ഊർജിതം
ഇനി ഗോവ യാത്ര എളുപ്പം!, മംഗളൂരു- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും, കത്തയച്ച് സുരേഷ് ഗോപി എം പി
മംഗളുരു- ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും. ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്കി. യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ ഗുണകരമാകുമെന്നും അത് പരിഗണിക്കണമെന്ന ആവശ്യവുമാണ് സുരേഷ് ഗോപി മുന്നോട്ട് വെച്ചിരിക്കുന്നത്.
മംഗളൂര്- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉള്‍പ്പടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറയുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കായി ബൈന്ദൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും കത്തിലുണ്ട്.കേരളത്തിലെ മറ്റ് വന്ദേഭാരത് സര്‍വീസുകള്‍ 150 ശതമാനത്തിലേറെ ഒക്യുപെന്‍സിയോടെ വന്‍ ലാഭത്തില്‍ ഓടുമ്പോള്‍ മംഗളുരു- ഗോവ തീവണ്ടിയില്‍ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞ നിലയിലാണ്.
മുന്‍പ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.