കണ്ടെത്താൻ ഇനിയും അഞ്ച് പേർ; കള്ളാടിയിൽ തെരച്ചിൽ തുടരും
അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇന്ന് സന്ദർശിക്കും
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. തുരങ്കപാത നിർമാണ തൊഴിലാളികളായ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ തുടരുന്നത്.
അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിലും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെയും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും നേരിൽ കാണും. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മുതൽ സുപ്രീംകോടതിയുടെ വിശദമായ പരിശോധന വരെ പൂർണ്ണ അനുമതികളോടെയാണ് തുരങ്കപാത നിർമാണം തുടങ്ങിയത്. കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ മറവിലാണ് തുരങ്കപാത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്.