അപ്രഖ്യാപിത പവർകട്ടിൽ ജനം വലഞ്ഞു, വൈറ്റില കെഎസ്ഇബി ഓഫീസ് അർധരാത്രിയിൽ ഉപരോധിച്ച് നാട്ടുകാർ
നാല് ദിവസമായി തുടരുന്ന അപ്രഖ്യാപിത പവര്‍കട്ടില്‍ പ്രതിഷേധിച്ച് വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍.
നാല് ദിവസമായി തുടരുന്ന അപ്രഖ്യാപിത പവര്‍കട്ടില്‍ പ്രതിഷേധിച്ച് വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍. ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കം കാരണം ഉറങ്ങാന്‍ പോലും പറ്റാതായതോടെ ശനിയാഴ്ച രാത്രിയാണ് നാട്ടുകാര്‍ സംഘടിച്ച് കെഎസ്ഇബി ഓഫീസിലേക്കെത്തിയത്. വിവരമറിഞ്ഞ് കൂടുതല്‍ പ്രദേശവാസികള്‍ എത്തിയതോടെ രംഗം വഷളായി. തുടര്‍ന്ന് മരട് പോലീസും സ്ഥലത്തെത്തി. പോലീസും ജീവനക്കാരും അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് അസി. എഞ്ചിനിയര്‍ സ്ഥലത്തെത്തി.
തൈക്കുടം സബ് സ്റ്റേഷനില്‍ പാനല്‍ ബോര്‍ഡ് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ മറ്റ് ഫീഡറുകളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. ലോഡ് താങ്ങാനാകാതെ വരുമ്പോഴാണ് വിതരണം തടസ്സപ്പെടുന്നത്. 44,48 ഡിവിഷനുകളിലാണ് പ്രതിസന്ധി. ജോലികള്‍ തിങ്കളാഴ്ചയെ പൂര്‍ത്തിയാകു. വൈദ്യുതി വിതരണത്തിന് ബദല്‍ മാര്‍ഗങ്ങളില്ലാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. രാത്രി പന്ത്രണ്ടരയ്ക്ക് ഗിരിനഗര്‍ തുടങ്ങിയ മറ്റ് ഫീഡറുകളില്‍ നിന്ന് വൈദ്യുതി ബന്ധം സ്ഥാപിച്ചാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്.നാട്ടുകാര്‍ക്കൊപ്പം കൗണ്‍സിലര്‍ അനു തങ്കച്ചനും പ്രതിഷേധങ്ങളില്‍ ഭാഗമായിരുന്നു.ALSO READ: രമ്യാ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കെപിസിസിക്ക് കടുത്ത അതൃപ്തി, ഒതുക്കി തീർക്കാൻ ശ്രമവുമായി പാർട്ടി